Marupuram

 

മറുപുറം

 

കൈയടികൾക്കായി മാത്രം

വിലാപകാവ്യം ചമയ്ക്കുമ്പോൾ.

ഒന്നോർക്കുക!

അരുതായ്കകൾ പലതും ശരികളായിമാറുന്നു.

 

കരുത്തുള്ളതാം കരുതലിൻ കരം

കരിയിലകാറ്റിലലയാൻ വിട്ടതെന്തിനായി ?

ജീവൻ കൊടുത്തും കാക്കേണ്ടൊരുവളെ

മരണക്കയത്തിൽ മാടി വിളിച്ചതുമെന്തിനായി?

 

കുഴിമാടമൊരുക്കുവാൻ കരുത്തുള്ള കൈകൾ

സ്വപനങ്ങൾക്കൊരു കൂട്ടാകുമായിരുന്നല്ലോ!

കനൽ വഴികൾക്കപ്പുറം, തണൽ മരങ്ങൾ തേടുവാൻ

 താങ്ങായവർ കൂടെ ഉണ്ടാകുമായിരുന്നല്ലോ !

 

ചേർത്തു പിടിച്ചു സാന്ത്വനമരുളുമ്പോൾ

നീറും നെഞ്ചുകം തഴുകുന്ന വേളയിൽ 

ഓർക്കുക, ചൊല്ലുക, ഉറക്കെ ചൊല്ലുക

ഇതല്ല മാർഗം!

Comments

  1. Sobi happy to see your blog but unfortunately I can't read malyalam, although tried Google translate it doesn't beyond 32 words. But am sure it's as impactful as I have read through your previous thoughts.

    ReplyDelete

Post a Comment

Popular posts from this blog

The BlacQ Warrior and the Purple Island

The Kiss of Missing Love and The Love for Missing Kiss