Marupuram
മറുപുറം കൈയടികൾക്കായി മാത്രം വിലാപകാവ്യം ചമയ്ക്കുമ്പോൾ. ഒന്നോർക്കുക! അരുതായ്കകൾ പലതും ശരികളായിമാറുന്നു. കരുത്തുള്ളതാം കരുതലിൻ കരം കരിയിലകാറ്റിലലയാൻ വിട്ടതെന്തിനായി ? ജീവൻ കൊടുത്തും കാക്കേണ്ടൊരുവളെ മരണക്കയത്തിൽ മാടി വിളിച്ചതുമെന്തിനായി? കുഴിമാടമൊരുക്കുവാൻ കരുത്തുള്ള കൈകൾ സ്വപനങ്ങൾക്കൊരു കൂട്ടാകുമായിരുന്നല്ലോ! കനൽ വഴികൾക്കപ്പുറം, തണൽ മരങ്ങൾ തേടുവാൻ താങ്ങായവർ കൂടെ ഉണ്ടാകുമായിരുന്നല്ലോ ! ചേർത്തു പിടിച്ചു സാന്ത്വനമരുളുമ്പോൾ നീറും നെഞ്ചുകം തഴുകുന്ന വേളയിൽ ഓർക്കുക, ചൊല്ലുക, ഉറക്കെ ചൊല്ലുക ഇതല്ല മാർഗം!