Marupuram
മറുപുറം
കൈയടികൾക്കായി
മാത്രം
വിലാപകാവ്യം
ചമയ്ക്കുമ്പോൾ.
ഒന്നോർക്കുക!
അരുതായ്കകൾ
പലതും ശരികളായിമാറുന്നു.
കരുത്തുള്ളതാം
കരുതലിൻ കരം
കരിയിലകാറ്റിലലയാൻ
വിട്ടതെന്തിനായി ?
ജീവൻ
കൊടുത്തും കാക്കേണ്ടൊരുവളെ
മരണക്കയത്തിൽ
മാടി വിളിച്ചതുമെന്തിനായി?
കുഴിമാടമൊരുക്കുവാൻ
കരുത്തുള്ള കൈകൾ
സ്വപനങ്ങൾക്കൊരു
കൂട്ടാകുമായിരുന്നല്ലോ!
കനൽ
വഴികൾക്കപ്പുറം, തണൽ മരങ്ങൾ തേടുവാൻ
താങ്ങായവർ കൂടെ ഉണ്ടാകുമായിരുന്നല്ലോ !
ചേർത്തു
പിടിച്ചു സാന്ത്വനമരുളുമ്പോൾ
നീറും
നെഞ്ചുകം തഴുകുന്ന വേളയിൽ
ഓർക്കുക,
ചൊല്ലുക, ഉറക്കെ ചൊല്ലുക
ഇതല്ല
മാർഗം!
Sobi happy to see your blog but unfortunately I can't read malyalam, although tried Google translate it doesn't beyond 32 words. But am sure it's as impactful as I have read through your previous thoughts.
ReplyDelete